3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 27, 2026
February 26, 2026
February 21, 2026
February 17, 2026
February 17, 2026
February 12, 2026
February 11, 2026
February 10, 2026

എംപിയുടെ കൊലപാതകം: ശ്രീലങ്കയില്‍ 12 പേര്‍ക്ക് വധശിക്ഷ

Janayugom Webdesk
കൊളംബോ
February 11, 2026 10:15 pm

2022ലെ ശ്രീലങ്കൻ പ്രതിഷേധത്തിനിടെ മുൻ പാർലമെന്റ് അംഗം അമരകീർത്തി അതുകൊറാലയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 12 പേർക്ക് ശ്രീലങ്കൻ കോടതി വധശിക്ഷ വിധിച്ചു. കേസിൽ ആകെ 42 പ്രതികളാണുണ്ടായിരുന്നത്. ഇതി­ൽ 12 പേർക്ക് വധശിക്ഷയും നാല് പേര്‍ക്ക് തടവുശിക്ഷയും വിധിച്ചു. 26 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. 2022 മേയ് ഒമ്പതിന് നിത്തംബുവയിൽ പ്രതിഷേധക്കാർ അതുകൊറാലയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.