23 December 2024, Monday
KSFE Galaxy Chits Banner 2

‘മഹേഷിന്റെ പ്രതികാരം’ ലോക് ഡൗണിൽ തന്നെ വിവാഹം

Janayugom Webdesk
തൃശൂർ
January 23, 2022 10:07 pm

ലോക്ഡൗണ്‍ കാരണം രണ്ടു തവണയാണ് മഹേഷിന്റെയും ബിനിതയുടേയും വിവാഹം മാറ്റിവച്ചത്. ലോക്ഡൗണിന് സമാനമായ ഞായറാഴ്ച തന്നെ മഹേഷ് വിവാഹിതനായി. വർഷങ്ങളുടെ പ്രണയ സാഫല്യമായി ലോക്ഡൗണ്‍ ദിവസമായ ഇന്ന് മലപ്പുറം കോട്ടക്കൽ സ്വദേശി എം ആർ മഹേഷും ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി ബിനിതയും ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായി.

ജനുവരി 23, 30 ഞായറാഴ്ചകളിൽ ലോക്ഡൗൺ സമാനമായ അടച്ചുപൂട്ടൽ ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ വീണ്ടും വിവാഹം മാറ്റിവയ്ക്കേണ്ടി വരുമോയെന്ന ആശങ്കയുണ്ടായെങ്കിലും ക്ഷേത്രത്തിന്റെ തീരുമാനം മഹേഷിനു മധുരപ്രതികാരമായി. ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണ് ഉൾപ്പെടെ എല്ലാ ചടങ്ങുകളും മാറ്റിവെച്ചപ്പോഴും ശീട്ടാക്കിയ വിവാഹങ്ങൾക്ക് അനുമതി നൽകുകയായിരുന്നു. ഒരു വിവാഹ സംഘത്തിൽ 10 പേരെ മാത്രമെ ഉൾപ്പെടുത്താവൂ എന്നായിരുന്നു നിബന്ധന. ഞായറാഴ്ച 150 ഓളം വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. മഹേഷിന്റെയും ബിനിതയുടെയും വിവാഹം 2020 എപ്രിൽ മാസത്തില്‍ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എല്ലാം മാറ്റി മറിച്ച മഹാമാരി മഹേഷിന്റെ വിവാഹവും മാറ്റിവയ്പ്പിച്ചു. 2021 ലേക്ക് വിവാഹം മാറ്റിയപ്പോഴും ലോക്ഡൗൺ വില്ലനായെത്തി. മാസങ്ങൾക്ക് മുൻപാണ് ഗുരുവായൂരിൽ വിവാഹ ദിവസം വീണ്ടും ബുക്ക് ചെയ്തത്.

ഒരാഴ്ച മുൻപ് അടച്ചുപൂട്ടൽ സാധ്യത ഭീഷണിയായെങ്കിലും എല്ലാം ശുഭമായി തന്നെ പര്യവസാനിച്ചു എന്ന ആശ്വാസത്തിലാണ് നവ ദമ്പതികൾ. കോട്ടയ്ക്കൽ ബി എഡ് കോളജിലെ അധ്യാപികയാണ് അമ്പലപ്പുഴ കിഴക്കേപരയാരത്ത് ബാബു രാജേന്ദ്രന്റെയും ബിജി ബാബുവിന്റെയും മകളായ ബിനിത. ജനയുഗം മലപ്പുറം ബ്യൂറോ സബ് എഡിറ്ററാണ് മഹേഷ്. കോട്ടക്കല്‍ കണ്ടേങ്ങല്‍ എ മുരളിയുടെയും കെ രമണിയുടെയും മകനാണ്.
eng­lish summary;MR Mahesh and Binitha got mar­ried on Lock­down Day
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.