27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 21, 2024
December 20, 2024
October 5, 2024

ഇനി എംടി ഇല്ലാത്തകാലം, കണ്ണീർ ചിതയൊരുക്കി അക്ഷരലോകം; സ്‌മൃതിപഥത്തിൽ അന്ത്യനിദ്ര

Janayugom Webdesk
കോഴിക്കോട്
December 26, 2024 5:55 pm

കൈവെച്ച മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് കണ്ണീർ ചിതയൊരുക്കി അക്ഷര ലോകം. വൈകിട്ട് അഞ്ച് മണിയോടെ സ്മൃതിപഥത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. വസതിയായ സിതാരയിൽ നിന്നും വിലാപ യാത്രയായിട്ടാണ് മൃതദേഹം സ്മൃതിപഥത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. 

മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, എ.എ.റഹിം, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ടി.സിദ്ദീഖ്, കോഴിക്കോട് മേയർ ബീനാ ഫിലിപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എം ടിയുടെ ആ​ഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. വീട്ടിലെത്തിയാണ് ആളുകൾ എം ടിയെ അവസാനമായി ഒരുനോക്ക് കണ്ടത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി പേർ ആശുപത്രി പരിസരത്തും എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.