23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 15, 2024
June 27, 2024
November 4, 2023
October 13, 2023
August 11, 2023
August 3, 2023
August 3, 2023
July 25, 2023
July 18, 2023
July 6, 2022

മുതലപ്പൊഴി ഡ്രഡ്ജിങ്: ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഏറ്റെടുത്ത് നടപ്പാക്കുമെന്ന് മന്ത്രി

പ്രത്യേക ലേഖകൻ
തിരുവനന്തപുരം
June 27, 2024 9:36 pm

മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് നടപടികൾ രണ്ട് മാസത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ മത്സ്യബന്ധന വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കാലത്തുണ്ടാക്കിയ മുതലപ്പൊഴിയുടെ നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത വി ജോയി പറഞ്ഞിരുന്നു. അഡാനിയുമായുള്ള കരാർ റദ്ദാക്കണമെന്നും ഡ്രഡ്ജിങ് സർക്കാർ ഏറ്റെടുത്ത് നേരിട്ട് നടത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 

പാർശ്വവൽക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പുരോഗതിക്കായി ഒട്ടനവധി വികസനപ്രവർത്തനങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. 12000 കോടിയോളം രൂപയാണ് വിവിധ പദ്ധതികളിലായി ഫിഷറീസ് വകുപ്പ് മാത്രം തീരദേശവികസനത്തിനായി നീക്കിവെച്ചത്. അഞ്ച് ലക്ഷം രൂപയുണ്ടായിരുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് 20 ലക്ഷമായി ഉയർത്തിയത് എൽഡിഎഫ് സർക്കാരാണ്. മറ്റൊരു സംസ്ഥാനവും ഇത്ര വലിയ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Mudalapozhi Dredg­ing: Min­is­ter will take over and imple­ment it if it is not com­plet­ed immediately

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.