മുല്ലപ്പെരിയാർ ഹർജികളില്‍ സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ തീരുമാനം.
കേരളത്തിനും തമിഴ്‌നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. റൂള്‍ കർവ്, ഗേറ്റ് ഓപ്പറേഷൻ അടക്കമുള്ള നാല് വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും യോജിപ്പുണ്ട്.
അതേസമയം, സുരക്ഷ അടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങള്‍ പ്രത്യേകം കോടതിയെ അറിയിക്കാനും തീരുമാനമായി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഭിഭാഷകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ കേന്ദ്ര പ്രതിനിധി യോഗത്തില്‍ പങ്കെടുത്തില്ല. ഫെബ്രുവരി രണ്ടാം വാരം അന്തിമവാദം ആരംഭിക്കാനിരിക്കെ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പരിഗണന വിഷയങ്ങളില്‍ തീരുമാനമെടുത്തത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. കേന്ദ്ര ജല കമ്മിഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതം ആണ് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. മേല്‍നോട്ട സമിതി അണക്കെട്ട് സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Mullaperiyar Dam Kerala and Tamil Nadu agree on four issues
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.