22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 14, 2024
August 19, 2024
December 19, 2023
July 17, 2022
July 15, 2022
December 2, 2021
November 9, 2021
November 9, 2021
November 2, 2021

മുല്ലപെരിയാർ ഡാം: ജനങ്ങൾ ആശങ്കപ്പെടെണ്ടതില്ല; ജില്ലാ കളക്ടർ

Janayugom Webdesk
July 15, 2022 11:23 pm

മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 04869–253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869–232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 10.00 മണിക്ക് 133.55 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ജലനിരപ്പ് 134.30 അടിയായി ഉയർന്നിട്ടുണ്ട്. ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പുകൾ ഇടുക്കി ജില്ലയിൽ നിലനിൽക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ജൂലൈ 10 മുതൽ 19 വരെ തീയതികളിൽ അപ്പർ ബൌണ്ടറി ലെവൽ 136.30 അടിയായി നിജപ്പെടുത്തിയിട്ടുള്ളതാണ്. തുടർന്ന് ജൂലൈ 20 മുതൽ 30 വരെ തീയതികളിൽ 136.60 അടിയിലേക്ക് അപ്പർ ബൌണ്ടറി ലെവൽ എത്തിച്ചേരും. ഈ കാലയളവിൽ ജലനിരപ്പ് അപ്പർ ബൌണ്ടറി ലെവൽ എത്തിയാൽ ഡാമിന്റെ സ്പിൽവേയിലൂടെ തമിഴ് നാട് ഭാഗത്തു നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ ജാഗ്രത പാലിക്കണം.

Eng­lish Sum­ma­ry: Mul­laperi­yar Dam: Peo­ple need not wor­ry; Dis­trict Collector

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.