14 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 22, 2025
February 20, 2025
January 28, 2025
January 16, 2025
September 2, 2024
August 11, 2024
December 21, 2023
March 20, 2023
December 25, 2022
December 14, 2022

മുല്ലപ്പെരിയാർ 141 അടിയിലേക്ക്

എവിൻ പോൾ
ഇടുക്കി
November 15, 2021 10:37 pm

മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് താൽക്കാലിക ശമനമായെങ്കിലും നീരൊഴുക്ക് നിലയ്ക്കാത്തതിനാൽ ഇന്നലെ ഡാമിലെ ജലനിരപ്പ് 140. 40 അടിയായി ഉയർന്നു. 141 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന പക്ഷം തമിഴ്‌നാട് കേരളത്തിന് രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശം നൽകും. പ്രോട്ടോകോൾ അനുസരിച്ച് നവംബർ 20 വരെ 141 അടി വരെ മാത്രമാണ് തമിഴ്‌നാടിന് ജലനിരപ്പ് നിലനിർത്താനാകുക. നിലവിൽ ജലനിരപ്പ് താരതമ്യേന ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 2300 ഘനയടിയായി തുടരുകയാണ്. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ മഴ ദുർബലപ്പെടുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

അതേസമയം മഴ കുറയുന്ന പശ്ചാത്തലത്തിൽ ഡാം തുറക്കാനുള്ള സാധ്യത വിരളമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പെരിയാറിന്റെ തീരത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പെരിയാർ ഡാം തുറന്നാലും മുന്നൊരുക്കങ്ങൾ പൂർണമാണെന്നും പീരുമേട് തഹസീൽദാർ കെ എസ് വിജയലാൽ ജനയുഗത്തോട് പറഞ്ഞു. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞത് തൽക്കാലം ആശങ്ക അകറ്റിയിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞിട്ടില്ലെങ്കിലും ഡാമിൽ ജലനിരപ്പ് വളരെ സാവധാനത്തിലാണ് ഉയരുന്നത്. ഇന്നലെ വൈകീട്ട് 7ന് ഡാമിലെ ജലനിരപ്പ് 2399.16 അടിയാണ്. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 95.46 ശതമാനം വരും. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവിൽ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി ഞായറാഴ്ച മുതൽ 50 ഘനയടി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 

ENGLISH SUMMARY:Mullaperiyar to 141 feet
You may also like this video

YouTube video player

TOP NEWS

April 14, 2025
April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.