3 March 2026, Tuesday

Related news

February 25, 2026
February 23, 2026
February 22, 2026
February 10, 2026
February 6, 2026
February 3, 2026
January 28, 2026
January 24, 2026
January 9, 2026
January 8, 2026

മുല്ലപ്പെരിയാർ ഇന്ന് തുറക്കും

Janayugom Webdesk
ഇടുക്കി
June 29, 2025 7:30 am

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് രാവിലെ 10 മണിക്ക് ഉയർത്തുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നുവിടുക. 13 ഷട്ടറുകളുള്ള ഡാമിന്റെ എത്ര ഷട്ടറുകളാണ് തുറക്കുക എന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടില്ല. ഇടുക്കിയില്‍ ഇന്നലെ മഴ കുറവായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴമൂലം ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടി എത്തുന്നത് മുന്നിൽ കണ്ടാണ് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം. ഇന്നലെ പകല്‍ ജലനിരപ്പ് 135.65 അടിയില്‍ എത്തിയിരുന്നു. ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 

പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഇവർക്കായി 20ലധികം ക്യാമ്പുകൾ തുറന്നു. അധികാരികളുടെ നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.