17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 28, 2024
March 13, 2024
December 6, 2023
September 4, 2023
April 1, 2023
February 24, 2023
February 15, 2023
January 7, 2023
December 11, 2022
December 1, 2022

മുമ്പിലും പിറകിലുമായി പെണ്‍കുട്ടികളെ ഇരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം; കേസെടുത്ത് പൊലീസ്

Janayugom Webdesk
മുംബൈ
April 1, 2023 4:29 pm

രണ്ട് യുവതികളുമായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മുമ്പിലും പിറകിലുമായി പെണ്‍കുട്ടികളെ ഇരുത്തി അപകടകരമായരീതിയില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്നു യുവാവ്. മുംബൈ നഗരത്തിലാണ് അപകടകരമാംവിധം യുവാവ് ബൈക്ക് അഭ്യാസം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മുംബൈ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടികള്‍ക്കെതിരെയും കേസെടുത്തു.

മുന്‍പിലും പിറകിലും പെണ്‍കുട്ടികളെ ഇരുത്തിയാണ് യുവാവ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. ഇവരാരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി മൂന്നുപേരും അപകടകരമായരീതിയില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പറും വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബൈക്കിലുണ്ടായിരുന്ന മൂന്നുപേര്‍ക്കെതിരേയും മുംബൈ പൊലീസ് കേസെടുത്തത്. മുന്‍ ചക്രങ്ങള്‍ ഉയര്‍ത്തി, ഏറെ ദൂരം ഇയാള്‍ ബൈക്ക് ഓടിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ മൂവരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആര്‍ക്കെങ്കിലും ഈ മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുമെങ്കില്‍ നേരിട്ട് സന്ദേശം അയക്കാനും മുംബൈ ട്രാഫിക് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

Eng­lish Sum­ma­ry: Mum­bai man per­forms bike stunt as 2 women strad­dle him, case lodged
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.