23 January 2026, Friday

Related news

January 21, 2026
January 12, 2026
January 5, 2026
December 30, 2025
December 25, 2025
December 17, 2025
December 14, 2025
December 13, 2025
December 5, 2025
December 4, 2025

മുംബൈ ട്രെയിന്‍ സ് ഫോടന പരമ്പര കേസ് : സര്‍ക്കാരിനെ വിമര്‍ശിച്ച് അസറുദ്ദീന്‍ ഒവൈസി

Janayugom Webdesk
മുംബൈ
July 22, 2025 11:52 am

മുംബൈ ട്രെയിൻ സ്ഫോടന പരമ്പരക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ച 12 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതോടെ സർക്കാരിനെ വിമർശിച്ച് മജ്‌ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തുവന്നു. കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്)ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടിയെടുക്കുമോയെന്ന് ഒവൈസി ചോദിച്ചു. പ്രതികൾ ബലിയാടുകൾ ആകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

12 പേർ ചെയ്യാത്ത കുറ്റത്തിന് 18 വർഷം ജയിലിലായിരുന്നു. അവരുടെ ജീവിതത്തിന്റെ പ്രധാനഭാഗം നഷ്ടപ്പെട്ടു. 180 കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതും ഒട്ടേറെപ്പേർക്ക് പരിക്കേറ്റതും കാണാതെ പോകുന്നില്ല. പക്ഷേ നിരപരാധികളെ എന്തിന് ശിക്ഷിച്ചു. ഇതിൽ കുറ്റക്കാരായ മഹാരാഷ്ട്ര എടിഎസ് ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടിയെടുക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യമെന്നും ഒവൈസി പറഞ്ഞു. 

എല്ലാ പ്രോസിക്യൂഷൻ സാക്ഷികളുടെയും മൊഴികൾ വിശ്വസനീയമല്ലെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. നിരപരാധികളെയാണ് ജയിലിലേക്ക് അയച്ചത്. വർഷങ്ങൾക്കുശേഷം അവർ ജയിൽമോചിതരാകുമ്പോൾ, അവരുടെജീവിതം ഇനി സാധാരണനിലയിലേക്ക് എത്താൻ ഒരുസാധ്യതയുമില്ല. അവർ ഇക്കാലത്ത് ഒരുദിവസംപോലും പുറത്തിറങ്ങിയിട്ടില്ല. അവരുടെ ജീവിതത്തിലെ ഭൂരിഭാഗവും നഷ്ടപ്പെട്ടതായും ഒവൈസി പറഞ്ഞു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.