23 January 2026, Friday

Related news

December 22, 2025
November 14, 2025
November 1, 2025
October 30, 2025
October 27, 2025
October 25, 2025
October 24, 2025
October 22, 2025
October 21, 2025
October 19, 2025

കടൽഭിത്തിക്കരികിൽനിന്ന് ഫോട്ടോയെടുക്കുന്നതനിടെ അപകടം; മക്കള്‍ നോക്കിനില്‍ക്കെ യുവതി തിരയില്‍പ്പെട്ട് മരിച്ചു

Janayugom Webdesk
മുംബൈ
July 16, 2023 1:48 pm

മുംബൈയിലെ ബാന്ദ്ര ഫോർട്ടിലെ കടൽഭിത്തിക്കരികിൽനിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മക്കളും ബന്ധുക്കളും നോക്കിനില്‍ക്കെയാണ് യുവതി അപകടത്തില്‍പ്പെട്ടത്. മുപ്പത്തിരണ്ട് വയസ്സുകാരി ജ്യോതി സോനാർ ആണ് മരിച്ചത്. തിരയിലൊഴുകിപ്പോയ അമ്മയെ കണ്ട് കുട്ടികൾ തൊണ്ടപൊട്ടി മമ്മീ, മമ്മീ എന്ന് കരയുന്നുണ്ട്. അടുത്തുള്ള ആളുകളും സംഭവം കണ്ട് ഞെട്ടിത്തരിച്ച് അലമുറയിടുന്നതും വീഡിയോയിൽ കേൾക്കാം.

കുടുംബാംഗങ്ങളുമായി യാത്രയ്ക്ക് ഇറങ്ങിയതായിരുന്നു ഇവർ. ബാന്ദ്ര ഫോർട്ടിലെത്തിയ ഇവർ ഭർത്താവിനൊപ്പം കടലിലേക്ക് ഇറക്കി നിർമിച്ചിട്ടുള്ള കല്ലുകളിൽ ഇരിക്കുകയും ഫോട്ടോയെടുക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വന്ന ശക്തമായ തിരമാലയിൽ ജ്യോതി കടലിലേക്ക് വീഴുകയും ഒഴുകിപ്പോകുകയും ചെയ്തു. ജ്യോതിയെ രക്ഷിക്കാൻ ഭർത്താവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോസ്റ്റ ഗാർഡ് അടക്കമുള്ളവർ നടത്തിയ തെരച്ചിലിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടുകിട്ടിയത്.കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സമയത്തായിരുന്നു ഇവർ കല്ലുകളിൽ ഇറങ്ങിയിരിക്കുന്നത് എന്ന് വീഡിയോയിൽ വ്യക്തമാണ്.

Eng­lish Sum­ma­ry: Mum­bai: Woman swept away by giant wave at Ban­dra Bandstand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.