മുനമ്പം വഖഫ് ഭൂമി തർക്ക കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രിബ്യൂണലിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. വഖഫ് ട്രിബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും. വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ ഫറൂഖ് കോളജ് മാനേജ്‌മെന്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ട്രിബ്യൂണലിന് മുമ്പാകെ പറവൂർ സബ് കോടതിയിലെ മുൻ ഉത്തരവിന്റെ രേഖകൾ വിളിച്ചുവരുത്തണം എന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് അപേക്ഷ നൽകിയിരുന്നു. ട്രിബ്യൂണൽ വഖഫ് ബോർഡിന്റെ ആവശ്യം നിരസിച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.