17 January 2026, Saturday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

മുണ്ടക്കൈ-ചൂരൽമല ധനസഹായം തുടരും: മന്ത്രി കെ രാജൻ

Janayugom Webdesk
തൃശൂർ
January 17, 2026 11:12 pm

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് നൽകുന്ന ധനസഹായം തുടരുമെന്നും ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതു വരെ സഹായം തുടരുമെന്ന് സംസ്ഥാന സർക്കാർ മുമ്പ് പ്രഖ്യാപിച്ചതാണ്. അത് തുടരുക തന്നെ ചെയ്യും. ധനസഹായം നൽകുന്നതിന് മാത്രം 15.64 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വീട് നഷ്ടമായി വാടകവീട്ടിൽ കഴിയുന്നവരെ സഹായിക്കുന്നതിനായി 2024 ഓഗസ്റ്റിൽ 813 പേർക്ക് 6,000 രൂപ വീതം നൽകി. പിന്നീട് സ്വന്തം വീടുകളിലേക്ക് പലരും തിരിച്ചുപോയി. 

ബാക്കിയുണ്ടായിരുന്ന 425 പേർക്ക് ഡിസംബർ മാസവും വാടക കൊടുത്തു. ഇത്രയും കാലമായി ജനങ്ങളെ സഹായിക്കുന്നതിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടില്ല, ഇനി വരുത്തുകയുമില്ല. ധനസഹായം ഡിസംബർ മാസത്തോടെ അവസാനിപ്പിച്ചെന്ന മാധ്യമ പ്രചാരണം തെറ്റാണെന്നും ബോധപൂർവം ജനങ്ങൾക്കിടയിൽ ആശങ്കപരത്താനാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും അതിവേഗത്തിൽ എല്ലാവരെയും കൂട്ടിയിണക്കിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. 289 വീടുകളിൽ വാർപ്പ് പൂർത്തീകരിച്ചു. 300 വീടുകളിലേക്ക് കോൺക്രീറ്റ് ഭിത്തിയുടെ നിർമ്മാണം പൂർത്തിയായി. 312 ഇടങ്ങളിൽ ഫൗണ്ടേഷൻ പൂർണമായി. ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികൾ തടസപ്പെടുന്ന സാഹചര്യത്തിൽ പ്രാഥമികമായി മൂന്നു മാസം വരെ ദുരന്തനിവാരണ ഫണ്ടിലെ പണം ഉപയോഗിച്ച്, ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. 2024 ഓഗസ്റ്റ് മുതൽ ഈ പണം കൊടുത്തു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി. ആദ്യം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും തുക നൽകി. അതിനുശേഷം ജീവനോപാധിയില്ലാതെ കഷ്ടപ്പെടുന്ന അർഹരായവരെ കണ്ടെത്തുകയും അവർക്ക് കഴിഞ്ഞ ഡിസംബർ വരെ തുക നൽകുകയും ചെയ്തു. 656 കുടുംബങ്ങളിലെ 1,185 ആളുകൾക്കാണ് പണം നൽകിയത്. ജനുവരി മാസത്തിൽ നൽകാനുള്ള തുകയുടെ ഉത്തരവ് പുറത്തിറങ്ങിയാലുടൻ തുക നൽകുമെന്നും മന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.