20 May 2024, Monday

Related news

May 18, 2024
May 16, 2024
May 13, 2024
May 12, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024
May 6, 2024
May 6, 2024

വീണ്ടും പാമ്പിനെ ഉപയോഗിച്ച് കൊ ലപാതകം: ഭാര്യയെയും രണ്ട് വയസുള്ള മകളെയും കൊല പ്പെടുത്തിയയാള്‍ അറസ്റ്റില്‍

Janayugom Webdesk
ബെർഹാംപൂർ
November 24, 2023 2:44 pm

ഭാര്യയെയും രണ്ട് വയസുള്ള മകളെയും പാമ്പിനെ വിട്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഭാര്യയും മകളും കിടക്കുന്ന മുറിയിലേക്ക് വിഷപ്പാമ്പിനെ വിട്ടയച്ച് കൊലപ്പെടുത്തിയ കേസിൽ 25 കാരന്‍ കെ ഗണേഷ് പത്ര എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ കെ ബസന്തി പത്രയെയും മകള്‍ ദേബസ്മിതയെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 2020 ലാണ് ഇവര്‍ വിവാഹിതരായത്. കുറച്ചുനാളുകളായി വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് വിവരം.

മതപരമായ ആവശ്യങ്ങൾക്ക് ഉരഗത്തെ ഉപയോഗിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പാമ്പിനെ പാമ്പാട്ടിയില്‍ നിന്ന് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. 

ഒക്‌ടോബർ ആറിന് പ്ലാസ്റ്റിക് പാത്രത്തിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് പാമ്പിനെ ഭാര്യയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് തുറന്നുവിട്ടു. പ്രതി മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്. പിറ്റേന്ന് രാവിലെ ഭാര്യയെയും മകളെയും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു, എന്നാൽ ഇരുവരുടെയും മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഭാര്യാപിതാവ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതായി ഗഞ്ചം പോലീസ് സൂപ്രണ്ട് ജഗ്മോഹൻ മീണ പറഞ്ഞു.

“സംഭവം നടന്ന് ഒരു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു, അയാൾക്കെതിരായ തെളിവുകൾ ശേഖരിക്കാൻ കുറച്ച് കാലതാമസം നേരിട്ടു. ചോദ്യം ചെയ്യലിൽ, ആദ്യം ആരോപണം നിഷേധിച്ച ഗണേഷ് പിന്നീട് പാമ്പ് സ്വയം മുറിയിൽ കയറിയിരിക്കാമെന്ന് അവകാശപ്പെട്ടു. എന്നാൽ താനാണു കുറ്റം ചെയ്തതെന്നു പിന്നീട് സമ്മതിച്ചു,” എസ്പി പറഞ്ഞു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Mur der with snake again: The man who kil led his wife and two-year-old daugh­ter was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.