22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 3, 2026
January 3, 2026
December 29, 2025

കെപിസിസി , യു‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാതെ മുരളീധരന്‍

Janayugom Webdesk
തിരുവനന്തപുരം 
June 20, 2024 12:06 pm

ലോക്സഭാ തെരഞ്ഞെടപ്പ് ഫലം വിലയിരുത്താനും, ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ല ഒരുക്കം തുടങ്ങാനും, തിരുവനന്തപുരത്തു ചേരുന്ന കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങളില്‍ പങ്കെടുക്കാതെ കെ മുരളീധരന്‍. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് യോഗങ്ങളില്‍ നിന്ന് മുരളീധരന്‍ വിട്ടുനില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ ഇനി തിരഞ്ഞെടുപ്പിനില്ലെന്നു പറഞ്ഞ മുരളീധരന്‍, പിന്നീട് വട്ടിയൂർക്കാവില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു തിരുത്തിയിരുന്നു.

അതിനിടെ തൃശൂരിലെ പരാജയത്തെക്കുറിച്ചു അന്വേഷിക്കുന്ന കെപിസിസി കമ്മിഷന്‍ അംഗങ്ങള്‍ കെ മുരളീധരന്റെ വീട്ടിലെത്തി. കെ.സി.ജോസഫും ടി.സിദ്ദിഖുമാണ് രാവിലെ മുരളീധരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ആര്‍ ചന്ദ്രശേഖരനും കമ്മിഷനില്‍ അംഗമാണ്. വൈകിട്ട് ഇവര്‍ വി.എം.സുധീരനെയും കാണും. ലോക്‌സഭയിലേക്കു കേരളത്തില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞെങ്കിലും തൃശൂരിലെ മൂന്നാം സ്ഥാനവും തുടര്‍ന്നുണ്ടായ ഭിന്നതകളും വിജയാഘോഷങ്ങളുടെ തിളക്കം നഷ്ടമാക്കിയ സാഹചര്യത്തിലാണ് കെപിസിസി യോഗം നടക്കുന്നത്.

തൃശൂരില്‍ ആരോപണം നേരിടേണ്ടിവന്ന ടി.എന്‍.പ്രതാപന്‍ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യ യോഗവുമാണിത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുന്‍ഷിയും പങ്കെടുക്കുന്ന യോഗത്തില്‍ ഡിസിസി, കെപിസിസി പുനഃസംഘടനയെന്ന ആവശ്യം ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്. യുഡിഎഫ് യോഗം വൈകിട്ട് അഞ്ചരയ്ക്കാണ്. 

Eng­lish Summary:
Muralid­ha­ran did not attend KPCC and UDF meetings

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.