23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 28, 2024
September 10, 2024
May 27, 2024
January 19, 2024
December 4, 2023
November 15, 2023
September 9, 2023
September 3, 2023
June 23, 2023

വധ ഗൂഢാലോചനാ കേസ്; നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു

Janayugom Webdesk
കൊച്ചി
March 7, 2022 2:47 pm

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് റോഷൻ.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗുഢാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ദിലീപടക്കമുള്ള പ്രതികൾക്കെതിരെ കേസ് എടുത്തു. എന്നാൽ കെട്ടിച്ചമച്ച ആരോപണമെന്നാണ് ദിലീപിന്റെ വാദം.

ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് തുടങ്ങിയ ആരോപണങ്ങളാണ് ദിലീപ് ഉയർത്തുന്നത്.

eng­lish summary;Murder con­spir­a­cy case; Pro­duc­er Roshan Chit­toor is questioned

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.