30 May 2024, Thursday

Related news

May 18, 2024
May 16, 2024
May 13, 2024
May 12, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024
May 6, 2024
May 6, 2024

ഏഴ് വയസ്സുകാരിയുടെ കൊലപാതകം; കൊൽക്കത്തയിൽ വന്‍ പ്രതിഷേധം

Janayugom Webdesk
കൊൽക്കത്ത
March 28, 2023 9:04 am

കൊൽക്കത്തയിൽ വൻ അക്രമം.ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെയാണ് പ്രതിഷേധക്കാർ റോഡുകൾ തടയുകയും വാഹനങ്ങളും കടകളും തീവെക്കുകയും ചെയ്തത്. പല സ്ഥലങ്ങളിലും ആളുകള്‍ തീവണ്ടികൾ തടഞ്ഞു.

ശ്രീദർ റോയ് റോഡ് സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ 26നാണ് കാണാതായത്. മണിക്കൂറുകളുടെ തിരച്ചിലിന് ശേഷം കുട്ടിയുടെ മൃതദേഹം അതേ പ്രദേശത്തെ മറ്റൊരു ഫ്ലാറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഫ്ലാറ്റുടമയെ അറസ്റ്റ് ചെയ്ത പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കുട്ടിക്ക് ദേഹോപദ്രവം ഏൽക്കേണ്ടിവന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണ്.

അതേസമയം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടനെത്തന്നെ നഗരത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. നിരവധി പേർ തെരുവിലിറങ്ങി പൊലീസിനെതിരെയും അധികാരികൾക്കെതിരെയും മുദ്രവാക്യം വിളിച്ചത്.ഇതാണ് പിന്നീട് അക്രമത്തിലേക്ക് മാറിയത്. പലയിടത്തും പൊലീസിന് നേരെയും പൊലീസ് ഔട്ട്പോസ്റ്റുകൾക്ക് നേരെയും കല്ലേറുണ്ടായി. അക്രമികൾ കടകൾ തകർക്കുകയും വാഹനങ്ങൾക്ക് തീ വെയ്ക്കയുകയും ചെയ്തു. 

Eng­lish Summary;Murder of sev­en-year-old girl; Mas­sive protest in Kolkata

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.