പ്രശസ്ത ബ്രിട്ടീഷ് സംഗീത സംവിധായകന്‍ മോണ്ടി നോര്‍മന്‍ അന്തരിച്ചു. 94 വയസായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യാഗിക വെബ്‌സൈറ്റിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്. ജെയിംസ് ബോണ്ട് ചിത്രത്തിലെ പ്രശസ്തമായ തീം മ്യൂസിക് ഒരുക്കിയത് മേണ്ടി നോര്‍മന്‍ ആയിരുന്നു.
1928 ല്‍ കിഴക്കേ ലണ്ടനിലെ ജൂത കുടുംബത്തിലാണ് മോണ്ടി നോര്‍മാന്‍ ജനിച്ചത്. എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സംഗീത രംഗത്ത് എത്തുന്നത്. മോക്ക് മി ആന്‍ ഓഫറാണ് ആദ്യ ചിത്രം. എക്‌സ് പ്രോ ബോങ്കോ, സോംഗ് ബുക്ക് പോപ് തുടങ്ങിയവയാണ് മോണ്ടിയുടെ മറ്റ് ചിത്രങ്ങള്‍.
ഗായകന്‍ കൂടിയായിരുന്നു. 1950–60 കാലഘട്ടങ്ങളില്‍ പ്രശസ്ത മ്യൂസിക്കല്‍ ബാന്‍ഡുകളായ സിറില്‍ സ്റ്റാപ്പള്‍ട്ടണ്‍, സ്റ്റാലി ബ്ലാക്ക് തുടങ്ങിയവയില്‍ ഗായകനായിരുന്നു. ജെയിംസ് ബോണ്ട് ചിത്രമാണ് നോര്‍മന്റെ കരിയറില്‍ നാഴികകല്ലായത്.
English summary; music director who composed the theme music of James Bond has passed away
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.