15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 13, 2025

മസ്ക് ലോകത്തെ ആദ്യ ട്രില്യണയറായേക്കും

Janayugom Webdesk
ന്യൂയോര്‍ക്ക്
September 8, 2024 9:26 pm

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലോണ്‍ മസ്ക് ലോകത്തെ ആദ്യ ട്രില്യണയര്‍ ആയേക്കും. സാമ്പത്തിക വിലയിരുത്തലുകള്‍ നടത്തുന്ന ഇന്‍ഫോര്‍മ കണക്ട് അക്കാദമിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

ഇലക്ട്രിക് കാർ നിര്‍മ്മാണരംഗത്തെ പ്രമുഖ കമ്പനിയായ ടെസ്‌ല, സ്വകാര്യ റോക്കറ്റ് കമ്പനി സ്‌പേസ് എക്സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് എന്നിവയെക്കുറിച്ചുള്ള ‘ഇൻഫോർമ കണക്ട് അക്കാദമി’യുടെ വിശകലനമനുസരിച്ച് ഇവയുടെ ഉടമയായ മസ്കി​ന്റെ സമ്പത്ത് വർഷത്തിൽ ശരാശരി 110 ശതമാനം എന്ന നിരക്കിൽ വളരുന്നു എന്നാണ്. 

ട്രില്യണയർ രണ്ടാമത്തെയാളായി ഗൗതം അഡാനി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഡാനിയുടെ വാർഷിക വളർച്ചാ നിരക്ക് 123 ശതമാനത്തിൽ തുടരുകയാണെങ്കിൽ 2028ൽ ഈ നേട്ടം കൈവരിച്ചേക്കും.
ടെക് സ്ഥാപനമായ എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ ജെൻസൻ ഹുവാങ്, ഇന്തോനേഷ്യൻ ഊർജ-ഖനന വ്യവസായി പ്രജോഗോ പാൻഗെസ്റ്റു എന്നിവരും അവരുടെ വളർച്ച തുടരുകയാണെങ്കിൽ 2028ൽ ശതകോടീശ്വരന്മാരാകും. 2030ൽ ഒരു ട്രില്യൺ ഡോളർ നേടാനുള്ള പാതയിലാണ് മെറ്റയുടെ സിഇഒ മാർക്ക് സുക്കർബർഗ്. ഇത്തരത്തിലുള്ള സാമ്പത്തിക ഏകീകരണം ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.