22 January 2026, Thursday

Related news

January 12, 2026
January 11, 2026
January 9, 2026
January 6, 2026
January 3, 2026
December 23, 2025
December 12, 2025
December 2, 2025
October 28, 2025
September 24, 2025

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്ത് നിന്ന് എക്‌സിനെ മാറ്റി മസ്‌ക്

Janayugom Webdesk
August 1, 2023 12:47 pm

പഴയ ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്ത് നിന്ന് എക്‌സിനെ മാറ്റി ഇലോണ്‍ മസ്‌ക്. നാട്ടുകാരുടെ പരാതിയിലും പ്രാദേശിക ഭരണകൂടവുമായുള്ള തര്‍ക്കത്തിനുമൊടുവിലാണ് നടപടി. പേരുമാറ്റത്തിനും ലോഗോ മാറ്റത്തിനുമൊപ്പം പഴയ ട്വിറ്ററും പുതിയ എക്‌സുമായ കമ്പനിയുടെ ആസ്ഥാനത്തിന് മുകളില്‍ മസ്‌ക് പ്രതിഷ്ഠിച്ചതാണ് ഈ എക്‌സ്. സാന്‍ ഫ്രാന്‍സിസ്‌കോ ബില്‍ഡിംഗ് ഇന്‍സ്പെക്ഷന്‍ വകുപ്പിന്റെ അനുമതിയില്ലാതെ വെച്ച ഈ സ്തംഭത്തിനെതിരെ 24 പരാതികളും പ്രാദേശിക ഭരണാധികാരികള്‍ക്ക് ലഭിച്ചിരുന്നു. സ്തംഭത്തിന്റെ ഘടന തീര്‍ക്കുന്ന ഭീഷണിയും കണ്ണ് തുളയ്ക്കുന്ന വെളിച്ചവുമായിരുന്നു നാട്ടുകാരുടെ പ്രശ്‌നം. ദിവസങ്ങളായി നീണ്ടുനിന്ന തര്‍ക്കത്തിനൊടുവില്‍ സ്വയം എക്‌സ് എടുത്തുമാറ്റുകയാണ് മസ്‌ക്. അധികൃതര്‍ കെട്ടിടത്തിനുള്ളില്‍ കയറി പരിശോധിക്കാനും തയ്യാറെടുക്കുകയായിരുന്നു.ട്വിറ്റര്‍ എന്ന പേര് ആസ്ഥാനത്തിന് മുമ്പില്‍ നിന്ന് മാറ്റുന്ന കാര്യവും നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. ട്വിറ്റര്‍ എന്ന് ചെരിച്ച് എഴുതിവെച്ചത് മാറ്റാനും കമ്പനിക്ക് അനുവാദം ലഭിച്ചിട്ടില്ല എന്നതിനാലാണിത്. പകുതി എടുത്തുമാറ്റി കഴിഞ്ഞത് കൊണ്ട് ട്വിറ്ററിന്റെ ഏഴ് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ അവസാന രണ്ടക്ഷരങ്ങളായ ഇയും ആറും ഭംഗിക്കുറവായി ബാക്കി നില്‍ക്കുന്നുണ്ട്.

Eng­lish sum­ma­ry; Musk replaced X from the San Fran­cis­co headquarters
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.