24 January 2026, Saturday

Related news

January 21, 2026
January 3, 2026
January 1, 2026
November 26, 2025
October 31, 2025
October 23, 2025
October 2, 2025
September 21, 2025
September 18, 2025
September 17, 2025

ഒരു കോടിയുടെ ഭൂമി ക്ഷേത്രത്തിന് വിട്ടുനല്‍കി മുസ്ലിം സഹോദരങ്ങള്‍

Janayugom Webdesk
ശ്രീനഗർ
May 11, 2024 10:29 pm

ജമ്മു കശ്മീരിൽ 500 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമ്മാണത്തിനായി സ്ഥലം സൗജന്യമായി വിട്ടുനൽകി ഇസ്ലാം മത വിശ്വാസികള്‍. റിയാസി ജില്ലയിലെ ഖേരാൽ നിവാസികളായ ഗുലാം റസൂൽ, ഗുലാം മുഹമ്മദ് എന്നിവരാണ് തങ്ങളുടെ ഭൂമി കൻസി പട്ട ഗ്രാമത്തിലെ ഗുപ്ത് കാശി ഗൗരി ശങ്കർ ക്ഷേത്രത്തിന്റെ പുനർനിർമാണത്തിനും ക്ഷേത്രത്തിലേക്ക് റോഡ് നിർമ്മിക്കാനുമായി സംഭാവന ചെയ്‌തത്.

ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയാണ് ഇവര്‍ സംഭാവന ചെയ്തത്. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് സമുദായങ്ങൾക്കിടയിൽ വിള്ളൽ രൂപപ്പെടുത്താൻ ചിലർ ശ്രമിച്ചിരുന്നതായി ഗുലാം റസൂൽ പറഞ്ഞു. ഇതേ തുടർന്ന് പ്രദേശത്തെ സാമുദായിക സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഭൂവുടമകളായ ഗുലാം റസൂലും ഗുലാം മുഹമ്മദും തങ്ങളുടെ ഭൂമിയുടെ ഭാഗം ക്ഷേത്രത്തിനായി വിട്ടുനൽകാൻ തയ്യാറായത്.

Eng­lish Summary:Muslim broth­ers gave away land worth one crore to the temple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.