
കേരള കോൺഗ്രസിന്റെ മുന്നണിമാറ്റം ചർച്ചയാകുന്നതിനിടയിൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതികരണവുമായി മാണി സി കാപ്പന്‍ എംഎല്‍എ. കോൺഗ്രസ് നേതൃത്വം പലതവണ ചർച്ച നടത്തിയിട്ടും എന്നാൽ മാണി സി കാപ്പൻ വഴങ്ങാത്തതിനെ തുടർന്ന് മുസ്ലിം ലീഗ് നേതാക്കളാണ് ചർച്ച തുടർന്നത്. പാലക്ക് പകരം തിരുവമ്പാടി സീറ്റ് ആണ് ലീഗ് കാപ്പന് വാഗ്ദാനം ചെയ്തത്.
കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് യോഗം ചേര്‍ന്നിരുന്നു. സഭാ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ പാലാ വിട്ടുപോകില്ലെന്ന നിലപാടില്‍ മാണി സി കാപ്പന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ അജണ്ടവച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.