
മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ് തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്. പി വി അബ്‌ദുൾ വഹാബാണ് ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രധാന ഭാരവാഹികൾക്ക് ആർക്കും മാറ്റമില്ല. ഇ ടി മുഹമ്മദ് ബഷീർ എംപി ഓർഗനൈസിംഗ് സെക്രട്ടറിയും എം പി അബ്‌ദുൾ സമദ് സമാദാനി എംപി സീനിയർ വൈസ് പ്രസിഡന്റുമാണ്.
മറ്റു ഭാരവാഹികൾ: കെ പി എ മജീദ്, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ് ഇബ്രാഹിം സേഠ്, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത് ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ് പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ് തങ്ങൾ, ഖൊറും അനീസ് ഒമർ, നവാസ് കനി എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, എച്ച് അബുദുൽ ബാസിത്, ടി എ അഹമ്മദ് കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .
രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.