20 February 2026, Friday

Related news

February 18, 2026
February 13, 2026
February 10, 2026
February 9, 2026
February 6, 2026
February 2, 2026
January 31, 2026
January 26, 2026
January 23, 2026
January 22, 2026

മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം വേണം; പാർട്ടിക്ക് അതിനുള്ള അർഹതയുണ്ടെന്നും കെഎൻഎ ഖാദർ

Janayugom Webdesk
കോഴിക്കോട്: 
February 2, 2026 2:49 pm

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന് വേണമെന്നും പാർട്ടിക്ക് അതിനുള്ള അർഹതയുണ്ടെന്നും
മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ എൻ എ ഖാദർ. നേരത്തെ ഉപമുഖ്യമന്ത്രി പദവി ആവശ്യമുണ്ടോ എന്ന് ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചിട്ടുണ്ട്. ലീഗിന്റെ പ്രകടനം കണക്കിലെടുത്ത് വിഷയം മുന്നണി പരിഗണിക്കണം. ഉപമുഖ്യമന്ത്രി എന്നത് ആലങ്കാരിക പദവി പോലെയാണ്. മുസ്ലിം ലീഗിനെ അർഹമായ പദവിയിൽ പ്രതിഷ്ഠിക്കണം എന്ന ധാരണ മറ്റുളവർക്ക് ഉണ്ടെങ്കിൽ അത് നടക്കും. അതിനുള്ള സ്റ്റാറ്റസും അർഹതയും മുസ്ലിം ലീഗിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.