മുസ്ലീം വ്യക്തി നിയമ പ്രകാരം പതിനഞ്ച് വയസു കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടിക്ക് നിയമപരമായി സാധുതയുളള വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകളുടെ കാര്യത്തില്‍ മുന്‍ ഉത്തരവായി പരിഗണിക്കരുതെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാത്തത് പെണ്‍കുട്ടിയുടെ ഭാവിയെ കരുതിയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
പതിനെട്ട് വയസു തികയാത്ത കുട്ടികള്‍ക്ക് ലൈംഗീകാതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന പോക്സോ നിയമം ഉയര്‍ത്തിക്കാട്ടി ദേശീയ ബാലാവകാശ കമ്മിഷനാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ നോട്ടീസയക്കാന്‍ കോടതി ഉത്തരവായി. സമാനമായ കേസുകള്‍ക്കൊപ്പം ഈ കേസും പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
English Summary: Muslim marriage: Supreme Court to review High Court verdict
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.