30 December 2025, Tuesday

Related news

November 15, 2025
October 18, 2025
October 11, 2025
October 7, 2025
September 28, 2025
September 24, 2025
May 5, 2025
April 7, 2025
November 4, 2024
August 24, 2024

മുസ്ലിം വിദ്യാർത്ഥിയുടെ കരണത്തടിച്ച സംഭവം: സ്കൂള്‍ പൂട്ടി

Janayugom Webdesk
ലഖ്നൗ
August 27, 2023 6:44 pm

മുസ്ലിം വിദ്യാർത്ഥിയുടെ കരണത്ത് സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ അടപ്പിച്ച് അധികൃതര്‍. യുപിയിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂൾ അന്വേഷണം പൂർത്തിയാകുംവരെ അടച്ചിടാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശച്ചതിനെത്തുടര്‍ന്നാണ് നടപടി. അതേസമയം കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ വി സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. 

കുട്ടികളിൽ വംശീയ വിദ്വേഷം വളർത്തുന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് വിദ്യാ‌ർത്ഥിയെ ഇതര സമുദായത്തിലെ കുട്ടികളെ കൊണ്ട് തല്ലിച്ചത്. സംഭവത്തില്‍ വൻ പ്രതിഷേധം ഉയർന്നിട്ടും അധ്യാപിക തന്റെ പ്രവൃത്തി ന്യായീകരിക്കുകയാണ് ചെയ്‌തത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പരിഗണിക്കാതിരുന്ന പൊലീസ് വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്താലാണ് കേസെടുത്തത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും ശശി തരൂരും ഉൾപ്പെടെയുള്ളവർ സംഭവത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ മുക്കുംമൂലയും തീയിടാൻ ബിജെപി പകരുന്ന എണ്ണയാണ് ഇതെന്ന് രാഹുൽ പ്രതികരിച്ചത്. സമാജ്‌വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ബിജെപി നേതാവ് വരുൺ ഗാന്ധി, എഐഎംഐഎം നേതാവ്​ അസദുദ്ദീൻ ഒവൈസി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവരും പ്രതിഷേധിച്ചു.

Eng­lish Sum­ma­ry: Mus­lim stu­den­t’s thrash­ing inci­dent: School shut down

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.