24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണം; മെറ്റ, ഗൂഗിൾ മേധാവികളോട് ഇന്ത്യ സഖ്യം

Janayugom Webdesk
ന്യൂഡൽഹി
October 13, 2023 11:08 pm

രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളായ മെറ്റ, ഗൂഗിൾ എന്നിവയുടെ മേധാവികൾക്ക് രാജ്യത്തെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ കത്ത്. ഇന്ത്യയിൽ ഭരണപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുകയും സാമൂഹിക സ്പർധയുണ്ടാക്കുകയും ചെയ്യുന്നതിൽ സമൂഹമാധ്യമങ്ങൾ നിർണായക പങ്കു വഹിക്കുന്നുെവന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യ മുന്നണിയുടെ നീക്കം. 

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ് എന്നിവ ബിജെപി സർക്കാരിനെയും നരേന്ദ്ര മോഡിയെയും പിന്തുണയ്ക്കുന്ന തരത്തിൽ പക്ഷപാതപരമായ സമീപനം കാണിക്കുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖനത്തിൽ പരാമർശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഗൗരവമായി പരിഗണിക്കണമെന്നും മെറ്റയുള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ക്ക് സക്കർബർഗിനെയും സുന്ദര്‍ പിച്ചെയെയും അഭിസംബോധന ചെയ്തു പങ്കുവച്ച കത്തിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ഒരു സ്വകാര്യ വിദേശ കമ്പനിക്ക് പ്രത്യേകരാഷ്ട്രീയ പാര്‍ട്ടിയോടുള്ള നഗ്നമായ പക്ഷപാതം ഇന്ത്യയുടെ ജനാധിപത്യത്തില്‍ ഇടപെടുന്നതിന് തുല്യമാണ്. ഇത് നിസാരമായി കാണാനാകില്ല. പ്രതിപക്ഷ നേതാക്കളുടെ ഉള്ളടക്കത്തെ അല്‍ഗോരിതം ഉപയോഗിച്ച് നിയന്ത്രിക്കുന്നതിന്റെ ഡാറ്റയും തങ്ങളുടെ പക്കലുണ്ടെന്ന് മെറ്റയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

Eng­lish Summary:Must be neu­tral in elec­tions; India alliance with Meta and Google chiefs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.