25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024

പരിസ്ഥിതിക്കായി ഒരുമിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2021 10:39 pm

മാനവരാശിയുടെ സംരക്ഷണത്തിനായി ലോകരാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി പരാജയപ്പെട്ടാല്‍ നാം നമ്മുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമായിരിക്കുമെന്ന ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്കുകള്‍ ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. 

പാരിസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നതിന് സന്നദ്ധമായ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി ശുഭോദര്‍ക്കമാണ്. ആഗോളതാപനം 1.5 ഡിഗ്രിയായി കുറയ്ക്കണമെന്ന പാരിസ് ഉടമ്പടി ലക്ഷ്യത്തിനായി യുഎസും വികസിത യൂറോപ്യന്‍ രാജ്യങ്ങളും കൂടുതല്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം. വികസ്വര രാജ്യങ്ങള്‍ക്ക് ഈ ലക്ഷ്യത്തിലേക്ക് സാമ്പത്തികസഹായം ലഭ്യമാക്കണമെന്നും കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്കായി പരിസ്ഥിതിയെ ബലികഴിക്കരുതെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
eng­lish sum­ma­ry; Must unite for the envi­ron­ment: CPI
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.