25 December 2024, Wednesday
KSFE Galaxy Chits Banner 2

മുട്ടിൽമരം മുറി; സ്‌പെഷ്യൽവില്ലേജ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥയെ അന്വേഷണ സംഘം അറസ്റ്റുചെയ്തു

Janayugom Webdesk
സുൽത്താൻബത്തേരി
July 27, 2022 9:51 pm

മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മുട്ടിൽസൗത്ത് വില്ലേജ് ഓഫീസിലെ മുൻ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ. സിന്ധു (49) വിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. വി.വി. ബെന്നിക്ക് മുന്നിൽ ഹാജരാകാനായി ഹൈക്കോടി നിർദ്ദേശപ്രകാരം എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ വെച്ചാണ് സിന്ധുവിന്റെ അറസ്റ്റ് ചെയ്തത്. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ല്‌സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജാരിക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്.
സിന്ധുവിനെ കേസിൽ പ്രതിചേർത്തതോടെ ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയതോടെ സുപ്രീംകോടതിയെയും ഇവർ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. വീണ്ടും ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചപ്പോഴാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനുമുമ്പാകെ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകിയത്.
കേസിലെ മറ്റൊരു പ്രതിയും സിന്ധുവിന്റെ സഹപ്രവർത്തകനുമായിരുന്ന വില്ലേജ് മുട്ടിൽ സൗത്ത് വില്ലേജ് വില്ലേജ് ഓഫീസറായിരുന്ന കെ.കെ. അജി (52)യെ കഴിഞ്ഞ മെയ് മാസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സംരക്ഷിത മരങ്ങൾ മുറിച്ചുകടത്തിയ സമയത്ത് മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസിൽ ജോലിയിലുണ്ടായിരുന്നു ഇരുവരും അനധികൃതമായി മരം മുറിക്ക് കൂട്ടുനിന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ മുഖ്യപ്രതികളുമായി ഫോണിൽ ബന്ധപ്പെട്ട വിവരങ്ങളും മരം നിന്നിരുന്ന ഭൂമിയുടെ ഉടമകളെ നേരിൽകണ്ട് ഇവമുറിക്കുന്നതിൽ കുഴപ്പമില്ലന്ന് പറഞ്ഞിരുന്നതായും അന്വേഷണത്തിൽ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടന്നുമാണ് ലഭിക്കുന്ന സൂചന.
മരംമറിച്ച് കടത്തിയതിലൂടെ എട്ട് കോടി രൂപയുടെ നഷ്ടം സർക്കാറിന് സംഭവിച്ചെന്നാണ് റിപ്പോർട്ട്. മരം മുറിച്ചുകടത്താൻ പാസിനായി സാക്ഷ്യപത്രം നൽകിയെന്നു കണ്ടെത്തിയതോടെയാണ് കെ.കെ. അജിയ്ക്കും സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ. സിന്ധു എന്നിവരെ കേസിൽ പ്രതിചേർത്തത്. പട്ടയഭൂമിയിലെ സംരക്ഷിതമരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020ൽ റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് വൻതോതിൽ ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത്.

Eng­lish Sum­ma­ry: Mut­tli tree cut­ting case; The inves­ti­ga­tion team arrest­ed the offi­cer who was a spe­cial vil­lage officer

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.