26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 6, 2024
September 12, 2024
September 7, 2024
May 24, 2024
May 8, 2024
November 27, 2023
November 27, 2023

ആരോപണങ്ങളിലെല്ലാം അന്വേഷണം പുരോഗമിക്കുന്നതായി എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം 
September 12, 2024 4:34 pm

പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളിലും,അന്വേഷണം പുരോഗമിക്കുയാെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.വിഷയത്തില്‍ നയപരമായ തിരൂമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും,മുഴുവന്‍ ആരോപണങ്ങളും ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

എഡിജിപിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ ഒരു മാസത്തിനകം സമർപ്പിക്കും,അതിന്റെ തുടർച്ചയായി നടപടിയും ഉണ്ടാകും.നിലവിൽ എം ആർ അജിത്‌ കുമാർ എഡിജിപി സ്ഥാനത്ത്‌ തുടരുന്നതിൽ അസാധാരണത്വമില്ല.മുൻ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തി തുടർന്ന്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.