22 January 2026, Thursday

Related news

January 10, 2026
January 4, 2026
December 29, 2025
December 18, 2025
December 15, 2025
November 20, 2025
September 19, 2025
August 22, 2025
June 23, 2025
June 16, 2025

ഇഡിക്ക് എതിരെ ഒരക്ഷരം പറയാന്‍ വി ഡി സതീശന്‍ തയ്യാറാകുന്നില്ലെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
November 3, 2024 3:16 pm

കൊടകര കഴല്‍പ്പണകേസില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരന്വേഷണത്തിനായി തീരുമനം എടുത്തിരിക്കുകയാണ്. കേസില്‍ ഇഡിയാണ് ഇടപെടേണ്ടത്.കള്ളപ്പണം ഇടപാടില്‍ കേരള പൊലീസിന് അന്വേഷണം നടത്താന്‍ പരിമിതിയുണ്ടെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 

ബോധപൂർവ്വമായി ഇടതുപക്ഷ സർക്കാരിനെ കുറ്റം പറയാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫും ശ്രമിക്കുന്നത്. കേസിൽ ഇഡി ഇടപെടണമെന്ന് വി ഡി സതീശനോ യുഡിഎഫോ ആവശ്യപ്പെടുന്നില്ല.യഥാർത്ഥത്തിൽ ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നത് ആരെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

ഇഡിക്കോ ഐടിക്കോ എതിരായി ഒരക്ഷരം പറയാൻ അവർ തയ്യാറാവുന്നില്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. കോടതിയിൽ ഇഡി വ്യക്തമാക്കിയത് അന്വേഷണം നടത്തുമെന്നാണ്.എന്നാൽ മൂന്നുവർഷമായിട്ടും ഇഡി കേസിൽ അടങ്ങിയിട്ടില്ല.ബിജെപി പറയുന്നത് അനുസരിച്ചാണ് ഇഡി പ്രവർത്തിക്കുന്നത് എന്ന് വ്യക്തം.
സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള വ്യക്തികൾ ബിജെപിയുമായി തെറ്റിനിൽക്കുന്നു എന്നത് സത്യമാണ്.സിപിഐ (എം) ഇതുവരെ സന്ദീപ് വാര്യരുമായി ബന്ധപ്പെട്ടിട്ടില്ല. പാർട്ടിയിലേക്ക് വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.എകെ ബാലനുമായി ശോഭാ സുരേന്ദ്രൻ ചർച്ച നടത്തിയെന്ന് വെറുതെ പറയുന്നതാണ്. ശോഭയുടെ ആരോപണത്തിലൊന്നും മറുപടി പറയാൻ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.