തലശ്ശേരി കലാപ കാലത്ത് കെ സുധാകരന് ആര് എസ് എസ്സിനെ സഹായിച്ചു. ഈ സഹായമാണ് സുധാകരന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍.
സുധാകരന് പറഞ്ഞ സ്ഥലങ്ങളില്‍ മുസ്ലീം പള്ളിക്ക് നേരെ ആക്രമണ ശ്രമമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരാണ് പള്ളി സംരക്ഷിക്കാന്‍ അന്ന് കാവലിരുന്നത്. സുധാകരന് ആ സമയത്ത് ആര് എസ് എസ്സിനെ സംരക്ഷിച്ചു എന്നുള്ളത് സത്യമാണെന്നും ഗോവിന്ദന് മാസ്റ്റര്‍ പ്രതികരിച്ചു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതോടെ ആര് എസ് എസ് കള്ളപ്രചാരണം പൊളിഞ്ഞുവെന്നും എം വി ഗോവിന്ദന് മാസ്റ്റര്‍ പ്രതികരിച്ചു. ആശ്രമത്തിനെതിരായ അക്രമം ആസൂത്രിതമായിരുന്നുവെന്നും എം വി ഗോവിന്ന് മാസ്റ്റര്‍ പ്രതികരിച്ചു.
English Summary:
MV Govindan says K Sudhakaran helped RSS during Thalassery riots
YOu may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.