ഭരണഘടനാസംവിധാനങ്ങളെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും, ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫ് മത്സരിക്കുമെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. കോടതിവിധി അന്തിമമല്ലെന്നും ഏത് വിധേനയും പ്രതിപക്ഷ പാര്‍ട്ടി നേതൃത്വത്തെ പാര്‍ലമെന്‍റില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ മാസറ്റര്‍ അഭിപ്രായപ്പെട്ടു
English Summary:
MV Govindan says that he will think of organizing a protest for Rahul
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.