20 December 2025, Saturday

Related news

November 6, 2025
November 5, 2025
August 22, 2025
March 31, 2025
February 21, 2025
October 8, 2024
September 30, 2024
July 9, 2024
July 2, 2024
June 20, 2024

ബൈക്ക് യാത്രികന്‍ ഗതാഗത നിയമം തെറ്റിച്ചതിന് സ്കൂട്ടര്‍ യാത്രികന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

Janayugom Webdesk
ചാരുംമൂട്
May 10, 2023 4:03 pm

ആളുമാറി പിഴ ഈടാക്കാൻ സന്ദേശമയച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ്. ബൈക്ക് യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് കാട്ടി സന്ദേശം ലഭിച്ചത് സ്കൂട്ടർ ഉടമക്ക്. കെ എസ് ആർ ടി സി ജീവനക്കാരനായ താമരക്കുളം ചത്തിയറ സ്വദേശി രാജേഷിനാണ് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനുള്ള പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്.

രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 31 എൽ 5623 നമ്പരുള്ള ആക്ടിവ സ്ക്കുട്ടറിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ചെന്ന് കാണിച്ചാണ് പിഴ അടയ്ക്കാൻ ചെലാൻ ലഭിച്ചത്. രാജേഷ് ചെലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഫോട്ടോയിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. കെഎൽ 31 എൽ എന്നു വരെ വ്യക്തമായി വായിക്കാം. നമ്പർ വ്യക്തമല്ലാത്തതിനാൽ സാമ്യമുള്ള ഒരു നമ്പറിലേക്ക് പിഴ ചുമത്തിയാണ് ചെലാൻ മോട്ടോർ വാഹന വകുപ്പ് അയച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ അലസമായ പ്രവൃത്തിയാണ് ആൾ മാറി പിഴ ചെലാൻ വരാൻ ഇടയാക്കിയതെന്നാണ് സംശയം.

Eng­lish Sum­ma­ry: MVD sent notice to anoth­er per­son in traf­fic violation

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.