19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 5, 2024
November 30, 2024
November 30, 2024
November 29, 2024
November 1, 2024
October 21, 2024
August 27, 2024
July 10, 2024

പെന്‍ഷന്‍ അനര്‍ഹരെ കണ്ടെത്താന്‍ എംവിഡി, രജിസ്ട്രേഷന്‍ ഡാറ്റ ഉപയോഗിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം 
December 5, 2024 11:19 am

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള സത്വര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന് പ്രത്യേക യോഗം തീരുമാനിച്ചിരുന്നു. സാമൂഹ്യ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ടവരുടെ ഡാറ്റ മറ്റ് സര്‍ക്കാര്‍ ‍ഡാറ്റകളുമായി ചേര്‍ത്ത് വെച്ച് പരിശോധിക്കാനനാണ് തീരുമാനംവാഹനം, വലിയ വീട്, വലിയ അളവില്‍ ഭൂമി തുടങ്ങിയവ ഉള്ളവരെ കണ്ടെത്തി പട്ടിക തയാറാക്കും.

ഇതിനായി മോട്ടര്‍ വാഹനം,റവന്യു,റജിസ്‌ട്രേഷന്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഡേറ്റാബേസ് പരിശോധിക്കും. ആഡംബരക്കാര്‍ ഉടമകളെ കണ്ടെത്തുന്നതിനായി എംവിഡിയുടെ ഡാറ്റ സഹായിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ള ആളുകളെ ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസിലെ ഡാറ്റ ഗുണകരമാകുമ്പോള്‍ രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളുമായുള്ള ഡാറ്റ ഗുണഭോക്താക്കളുടെ ആസ്തികള്‍ വെളിപ്പെടുത്താന്‍ സഹായിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍, പട്ടികയിലുള്ള ആള്‍ അനര്‍ഹനാണെന്നു കണ്ടെത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കും. ഇതുവരെ അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തിരികെ ഈടാക്കുന്നതടക്കമുള്ള നടപടികളും കൈക്കൊള്ളും.

ഗസറ്റഡ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പടെ 1458 സര്‍ക്കാര്‍ ജീവനക്കാരെ അനര്‍ഹമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു.തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നുയ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും.

അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താന്‍ ധനവകുപ്പ് പരിശോധന തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ കോട്ടക്കല്‍ നഗരസഭയില്‍ 38 അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.