25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 8, 2024
September 30, 2024
July 9, 2024
July 2, 2024
June 20, 2024
June 18, 2024
June 15, 2024
June 6, 2024
June 3, 2024
June 1, 2024

എംവിഡിയെ പരിഹസിച്ചു; സഞ്ജു ടെക്കിക്കെതിരെ കർശന നടപടി വേണം: ഇടപെട്ട് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
May 31, 2024 8:37 pm

യൂട്യൂബർ സഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് നേരിട്ട് അറിയിക്കാനും കോടതി ഉത്തരവിട്ടു. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കുകയും മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനെ അറിയിച്ചു. മാധ്യമങ്ങള്‍ തനിക്ക് പത്ത് ലക്ഷം രൂപ കൊടുത്താല്‍ പോലും ലഭിക്കാത്ത അത്ര റീച്ചാണ് ഉണ്ടാക്കി നല്‍കിയതെന്ന് പരിഹസിച്ച് കൊണ്ടു് ഇന്ന് സ‍ഞ്ജു പുറത്തിറക്കിയ മറ്റൊരു വീഡിയോയും ഏറെ ചര്‍ച്ചയായിട്ടുണ്ട്. എംവിഡിയുടെ ശിക്ഷയെ ട്രിപ്പായി കണ്ടും വീഡിയോയ്ക്ക് വേണ്ട മറ്റൊരു കണ്ടന്റായി കാണുന്നതെന്ന് പറഞ്ഞാണ് വീഡിയേ പുറത്തിറക്കിയത്. 

അതേസമയം മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരി​ഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്. സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടിയെടുത്തത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കിയിരുന്നു. 

Eng­lish Sum­ma­ry: MVD was ridiculed; Strict action should be tak­en against San­ju Techy: High Court intervenes
You may also like this video

TOP NEWS

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.