22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

എന്റെ കേരളം പ്രദർശന വിപണന കലാമേളയ്ക്ക് പത്തനംതിട്ടയിൽ തുടക്കം

കേരളത്തിന്റെ വികസനം അതിവേഗതയിൽ: മന്ത്രി വീണാ ജോർജ്
നവകേരളം പ്രാപ്തമായെന്ന് ചിറ്റയം ഗോപകുമാർ
Janayugom Webdesk
പത്തനംതിട്ട
May 17, 2025 4:43 pm

ഇരുപത്തഞ്ച് വർഷത്തിന് ശേഷം നടക്കേണ്ട വികസനമാണ് പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, പൊതുമരാമത്ത്, കാർഷികം, ടൂറിസം തുടങ്ങി സമസ്ത മേഖലയിലും സ്വപ്നതുല്യമായ വികസനമാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നടന്നത്. കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവൃത്തി ഒറ്റ ഘട്ടമായി നടത്തി.സ്കൂൾ ക്ലാസ് മുറികൾ സ്മാർട്ടായി.ഗ്രാമീണ റോഡുകൾ വരെ ബിഎംബിസി നിലവാരത്തിൽ നിർമിച്ചു. ജില്ലയുടെ വികസന മുഖമുദ്രയായി കോന്നി മെഡിക്കൽ കോളേജ് മാറി. നാലാം ബാച്ച് ഉടൻ ആരംഭിക്കും. ബിരുദാന്തരബിരുദ കോഴ്സുകൾ സമീപഭാവിയിൽ ആരംഭിക്കും. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രി ഉൾപ്പെടെ വലിയതോതിലുള്ള നിർമാണ പ്രവർത്തനം നടക്കുന്നു. നേഴ്സിങ് കോളജുകൾ ആരംഭിച്ചു. മലയോര ഹൈവേ വികസനത്തിന് വേഗത പകർന്നു. ജില്ലയിൽ ഐടി പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.സർക്കാരിൻ്റെ വികസന നേട്ടം ജനങ്ങൾക്ക് നേരിൽ കാണുന്നതിനുള്ള അവസരമാണ് മേളയിലുള്ളത്. എല്ലാ ദിവസവും കലാ-സംസ്കാരിക പരിപാടികളുണ്ട്. സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സർവതല സ്പർശിയായ വികസനത്തിന്റെ ഒമ്പത് വർഷമാണ് കഴിഞ്ഞുപോയതെന്ന് അധ്യക്ഷനായ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ലൈഫ് മിഷനിലൂടെ പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ഭുരേഖകൾ നൽകി. പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വികസന പദ്ധതി നടപ്പാക്കി. ഡിജിറ്റൽ സർവേ അവസാന ഘട്ടത്തിലാണ്. നവകേരളം ജനങ്ങൾക്ക് പ്രാപ്തമാക്കാൻ സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

മേളയിൽ ദൃശ്യവിരുന്നൊരുക്കി ഭാരത് ഭവൻ്റെ നവോത്ഥാനം നവകേരളം

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാർഷികാഘോഷമായ എൻ്റെ കേരളം മേളയുടെ ഭാഗമായി കേരളത്തിന്റെ നവോത്ഥാന പൈതൃകം മുതല്‍ നവകേരള നിര്‍മ്മിതി വരെ ഒരു കുടക്കീഴിലൊരുക്കി ഭാരത് ഭവൻ്റെ മള്‍ട്ടിമീഡിയ ഡിജിറ്റല്‍ ഷോ ‘നവോത്ഥാനം നവകേരളം.
മേളയിലെ കലസന്ധ്യയിൽ ഒരുക്കിയ ദൃശ്യ വിരുന്നിന് പുറകിൽ സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ ആണ്.

മേളയുടെ ആദ്യദിനത്തിൽ വേദിയിൽ അരങ്ങേറിയ കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഒരേ സമയം കാണികൾക്ക് അറിവും അനുഭൂതിയും ഉണർത്തി. നവോത്ഥാന വഴികളും സംസ്ഥാനം അതിജീവിച്ച പ്രളയവും കോവിഡ് മഹാമാരിയും സാമൂഹിക നീതിയുടെയും ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളുടെ വിജയകഥകളും ഷോയിലൂടെ ദൃശ്യവത്ക്കരിച്ചു. കേരളത്തിലെ വിവിധ കലാ വിഭാഗങ്ങളിലെ പ്രശസ്തരും പരിചയസമ്പന്നരുമായ എഴുപതിലധികം കലാകാരന്മാരും ടെക്‌നീഷ്യന്മാരും അടങ്ങുന്ന സംഘമാണ് ആശയം അരങ്ങിലെത്തിച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.