
ആലപ്പുഴ ബീച്ചില്‍ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം പി പി ചിത്തരഞ്ജന്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു. എച്ച് സലാം എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ , ചേർത്തല നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാഗവൻ, ജില്ലാ കളക്ടറും ജില്ലാതല സംഘാടക സമിതി ജനറൽ കൺവീനറുമായ അലക്‌സ് വർഗീസ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ എസ് കവിത, നഗരസഭ കൗൺസിലർ പ്രഭ ശശികുമാർ, എ ഡി എം ആശാ സി എബ്രഹാം, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല വ്യവസായ കേന്ദ്രം മാനേജർ ബി സുജാത റിപ്പോർട്ട് അവതരിപ്പിച്ചു.
മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ മികച്ച കവറേജിന് മാധ്യമങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
അച്ചടി മാധ്യമങ്ങൾക്കുള്ള പുരസ്‌കാരത്തിൽ ദേശാഭിമാനി ദിനപത്രം ഒന്നാം സ്ഥാനവും ജനയുഗം രണ്ടാം സ്ഥാനവും നേടി. സുപ്രഭാതം, മാധ്യമം, കേരള കൗമുദി എന്നീ പത്രങ്ങൾ മൂന്നാം സ്ഥാനം പങ്കിട്ടു.
ദൃശ്യമാധ്യമ വിഭാഗത്തിൽ ഒന്നാം സ്ഥാനം എസിവി ന്യൂസും രണ്ടാം സ്ഥാനം 24 ന്യൂസിനും മൂന്നാം സ്ഥാനം ടൈം ന്യൂസും കരസ്ഥമാക്കി. ശ്രവ്യ മാധ്യമ വിഭാഗത്തിൽ ക്ലബ് എഫ്എം ഒന്നാം സ്ഥാനം നേടി. കുട്ടനാട് എഫ്എം 90.0 ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹതനേടി.
പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ വിവിധ വകുപ്പുകൾക്കുള്ള പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, എഡിഎം ആശാ സി എബ്രഹാം തുടങ്ങിവർ ചേർന്നാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.മികച്ച തീം സ്റ്റാളുകളുടെ വിഭാഗത്തിൽ കായിക കേരളം പവലിയൻ (കായിക വകുപ്പ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്റ്റാർട്ടപ്പ് മിഷൻ രണ്ടാം സ്ഥാനവും കൃഷി വകുപ്പ് മൂന്നാം സ്ഥാനവും നേടി. മികച്ച സർവീസ് സ്റ്റാളുകൾക്കുള്ള പുരസ്‌കാരത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒന്നാം സ്ഥാനവും ആരോഗ്യ വകുപ്പ് രണ്ടാം സ്ഥാനവും ജില്ലാ ജയിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജലസേചന വകുപ്പ്, വാട്ടർ അതോറിറ്റി, ഫയർ ആന്റ് റസ്‌ക്യൂ തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകൾ മേളയിൽ പ്രത്യേക പരാമർശത്തിന് അർഹരായി.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ‘വികസനക്കാഴ്ച 2025’ ഓൺലൈൻ ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. കെ അശ്വതി നിള അപ്പാർട്ട്‌മെന്റ്, എസ് സലീൻ ഇല്ലിക്കുളത്ത്, അഷറഫ് കല്ലറക്കൽ, സി പി ലതിൻ ജിത്ത് ചീപ്പിടിത്തറ, ഹരിത കൃഷ്ണൻ വെളിയിൽ എന്നിവരാണ്
1000 രൂപ വീതം ക്യാഷ് പൈസും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.