24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

എൻറെ കേരളം പ്രദർശന വിപണന മേളയ്ക്ക് പാലക്കാട് തുടക്കമായി

Janayugom Webdesk
പാലക്കാട്
May 4, 2025 9:49 pm

കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ എല്ലാ മേഖലകളിലും കേരളം പുരോഗതിയെലെത്തിയതായി വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. രണ്ടാം പിണറായി വിജയന്‍മന്ത്രി സഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഷികാഘോഷം നടത്തുന്നത്. സമസ്ത മേഖലയിലുള്ള ജനങ്ങളെ കോര്‍ത്ത് പിടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ദൃതിയില്‍ പുരോഗമിക്കുകയാണ്. കേരളത്തിന്റെ പദ്ധതികള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. അതിദാരിദ്യം നിര്‍മാര്‍ജനം, എല്ലാവര്‍ക്കും ഭൂമി, പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മുന്നിട്ട് നില്‍ക്കുന്നു. രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ വൈദ്യൂതികരിച്ച് 2017ല്‍ തന്നെ സര്‍ക്കാര്‍ മാതൃക കാണിച്ചുവെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പത് വര്‍ഷത്തിനിടയില്‍ സമസ്ത മേഖലകളിലും അനുഭവ പൂര്‍ണവും അവിശ്വസനീയവും വിസ്മയകവുമായ മാറ്റങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി പരിപാടിയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.

 

പ്രളയം, കോവിഡ് മഹാമാരി, നിപ്പ, ഓഖി, ചുഴലിക്കാറ്റ് മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തം എന്നിവ കേരളം അതിജീവിച്ചു. വികസനം , ക്ഷേമം, ശുചിത്വം എന്നിവയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. 86000 കോടി രൂപയുടെ മൂലധന നിക്ഷേപം കിഫ്ബിയിലൂടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നടപ്പിലാക്കാന്‍ സാധിച്ചു. അതില്‍ നിന്നും ഇരുപതിനായിരം കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വിനിയോഗിച്ചത് കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു. ദേശീയ പാത നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

കേരളത്തിന്റെ പുരോഗതിക്കും സമ്പദ് ഘടനയ്ക്കും ഏറ്റവും അനിവാര്യമായ അടിസ്ഥാന സൗകര്യ വികസനമാണ് ദേശീയപാത. കിഫ്ബിയിലൂടെ അകെ ചെലവിന്റെ നാലിലൊന്നായ 5080 കോടി രൂപയാണ് ദേശീയ പാത വികസത്തിനായി സംസ്ഥാനം വഹിച്ചത്. മലയോര ഹൈവേയും തീരദേശ ഹൈവേയും അതിവേഗത്തില്‍ പൂര്‍ത്തിയാകും.മൂന്നു ഹൈവേകളിലൂടെ കേരളത്തിന്റെ മുഖച്ഛായമാറ്റാനും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികനസത്തില്‍ വിപ്ലവകരമായ മാറ്റം കൈവരിക്കാനും സമ്പദ് ഘടന മുന്നോട്ട് കുതിക്കുന്നതിനും ഇടയാക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.