18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 13, 2025
April 12, 2025
April 8, 2025
April 6, 2025
April 5, 2025
March 31, 2025
March 30, 2025
March 29, 2025

എന്റെ കേരളം പ്രദർശന വിപണന മേള; കാലിക്കടവ് മൈതാനം ജില്ലാ കളക്ടർ സന്ദർശിച്ചു

Janayugom Webdesk
പിലിക്കോട്
April 5, 2025 2:54 pm

സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസർകോട് ജില്ലയിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയായ പിലിക്കോട് കാലിക്കടവ് മൈതാനവും 21ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിന്റെ വേദിയായ ബേക്കൽ ക്ലബ്ബും ജില്ലാ കളക്ടർ കെ ഇമ്പശേഖർ സന്ദർശിച്ചു. ജില്ലാ കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പവലിയൻ ഡിസൈൻ ഏറ്റവും വേഗത്തിൽ നൽകാൻ കിഫ്ബിക്കും ഏജൻസികൾക്കും നിർദ്ദേശം നൽകി.
കാലിക്കടവിൽ പുതിയ എൻട്രസും എക്സിറ്റും സ്ഥാപിക്കാൻ തീരുമാനിച്ചു. നിലവിൽ തടസ്സമായി നിൽക്കുന്ന പൈപ്പ് മാറ്റുന്നതിനും മികച്ച രീതിയിൽ പവലിയൻ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ജില്ലാ കളക്ടർ നൽകി. 

എഡിഎം പി അഖിൽ, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടികളക്ടർ ലിപു എസ് ലോറൻസ്, കെഡിപി സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ, ഡിഐസി ജനറൽ മാനേജർ കെ സജിത്ത് കുമാർ, കിഫ്ബി, യുഎൽസിസി പ്രതിനിധികൾ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി, വാർഡ് മെമ്പർ പ്രദീപ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 21 മുതൽ 27 വരെ പിലിക്കോട് കാലിക്കടവ് മൈതാനത്താണ് പ്രദർശന വിപണന മേള നടക്കുക. 21ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 21ന് രാവിലെ 11ന് പടന്നക്കാട് ബേക്കൽ ക്ലബിൽ മുഖ്യമന്ത്രി ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.