ഭിന്നശേഷിക്കാരിയായ മകളുമായി അതിജീവനത്തിന് ശ്രമിക്കുന്ന അമ്മയുടെ കഥയാണ് ‘മൈ മോം’ എന്ന ഹ്രസ്വചിത്രം പറയുന്നത്. ശാരീരിക പ്രയാസം നേരിടുന്ന മകളുമൊത്തുള്ള ജീവിതയാത്രയിൽ അമ്മ അനുഭവിക്കുന്ന മനോസംഘർഷങ്ങളും വേദനയും ആത്മസമർപ്പണവും വാത്സല്യവുമെല്ലാമാണ് അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രം വരച്ചുകാട്ടുന്നു. ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി തേജ ലക്ഷിയാണ് ചിത്രം സംവിധാനം ചെയ്തത്. അമ്മയുടെ വാത്സല്യവും മഹത്വവും പ്രേക്ഷകരിലെത്തിക്കാനാണ് ചിത്രത്തിലൂടെ ശ്രമിച്ചതെന്ന് തേജ ലക്ഷ്മി പറയുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കൾക്ക് ഈ കൊച്ചു സിനിമ പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും തേജ വ്യക്തമാക്കുന്നു.
അഭിനയത്തിലും നൃത്തത്തിലുമെല്ലാം തിളങ്ങിയ തേജലക്ഷ്മി ആദ്യമായാണ് സംവിധാന രംഗത്തേക്കെത്തുന്നത്. കലാരംഗങ്ങളിൽ ഏറെ താത്പര്യമുള്ള തേജ ചെറുപ്പം മുതലേ സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. എ സി ടെക്നീഷ്യനായ ബിജുവിന്റെയും ഇൻകംടാക്സിൽ ജോലിചെയ്യുന്ന ഭവ്യയുടെയും മകളാണ്. ബാലുശ്ശേരി ശിവപുരമാണ് സ്വദേശം. കോഴിക്കോട് ബീച്ച് ഇൻകം ടാക്സ് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സിലാണ് ഇപ്പോൾ താമസം.
പിതാവായ ബിജു ശിവപുരമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു കുഞ്ഞിളം പൂവായ് എന്ന തുടങ്ങുന്ന ചിത്രത്തിലെ ഗാനം രചിച്ചിരിക്കുന്നത് റിനി രാമചന്ദ്രനാണ്. സായി ബാലനാണ് സംഗീതം. സാന്ദ്ര രാജു, ദേവനന്ദ, പ്രണോജ് കണ്ണൂർ, പീയൂഷ് കാലിക്കറ്റ് എന്നിവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ റിലീസ് നാളെ വൈകീട്ട് മൂന്നിന് കോഴിക്കോട് ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയത്തിൽ നടക്കും. കവിയും ഗാനരചയിതാവുമായ പി കെ ഗോപി, ഡോ. റോഷൻ ബിജ് ലി, ഡോ. പി പി പ്രമോദ് കുമാർ, നവീന വിജയൻ തുടങ്ങിയവർ സംബന്ധിക്കും. സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് തീരുമാനം.
English Summary: ‘My Mom’: Plus One student Teja Lakshmi when directing short film
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.