
മ്യാന്‍മറിലെ പ്രമുഖ രാഷ്ട്രീയ നേതാവും സമാധാന നൊബേല്‍ പുരസ്കാര ജേതാവുമായ ഔങ് സാന്‍ സൂ ചി ജയിലിനുള്ളില്‍ ആരോഗ്യവതിയാണെന്ന് സൈന്യം. 80 വയസുള്ള സൂ ചിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്നും മരിച്ചിട്ടുണ്ടാകുമെന്നുമുള്ള മകന്റെ ആശങ്കകള്‍ക്ക് മറുപടിയായാണ് സൈന്യത്തിന്റെ പ്രതികരണം. സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള മ്യാന്‍മര്‍ ഡിജിറ്റല്‍ ന്യൂസിലൂടെയാണ് പ്രസ്താവന പുറത്തുവിട്ടത്. എന്നാല്‍ സൂ ചി ജീവിച്ചിരിക്കുന്നതിന്റെയോ ആരോഗ്യം സംബന്ധിച്ചോ എതെങ്കിലും തരത്തിലുള്ള തെളിവുകള്‍ പുറത്തിവിടാന്‍ സൈന്യം തയ്യാറാ.യില്ല.
ടോക്യോയില്‍ നല്‍കിയ അഭിമുഖത്തിലാണ് സൂ ചിയുടെ മകന്‍ കിം ആരിസ് അമ്മയുടെ ആരോഗ്യം സംബന്ധിച്ച ആശങ്ക പങ്കുവച്ചത്. വര്‍ഷങ്ങളായി സൂ ചിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും അരിസ് പറഞ്ഞിരുന്നു. എന്നാല്‍ പട്ടാളത്തിന്റെ പ്രസ്താവനയില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല. 2021ല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് സൂ ചിയെ ജയിലടയ്ക്കുന്നത്. അഴിമതി, തെരഞ്ഞെടുപ്പ് അട്ടിമറി തുടങ്ങിയ കുറ്റങ്ങള്‍ക്ക് 27 വര്‍ഷത്തെ തടിവാണ് സൂ ചിക്ക് വിധിച്ചിരിക്കന്നത്. ഈ മാസം 28നാണ് മ്യാന്‍മറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 2020ന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് അരിസിന്റെ നീക്കമെന്നാണ് സൈന്യത്തിന്റെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.