മ്യാന്മറില്‍ പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലാവധി ആറ് മാസത്തേക്കു കൂടി നീട്ടി സെെനിക ഭരണകൂട തലവന്‍ മിന്‍ ഓങ് ഹ്ലെയിങ് ഉത്തരവിറക്കി. ദേശീയ പ്രതിരോധ- സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനത്തെ പിന്തുണച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ ഓങ് സാന്‍ സൂചിയുടെ സര്‍ക്കാരില്‍ നിന്നും സെെന്യം അധികാരം പിടിച്ചെടുത്തതിനു ശേഷമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്തുമെന്നും 2023 ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നുമാണ് സെെന്യം നേരത്തെ അറിയിച്ചത്. തെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ (ആസിയാന്‍) വിദേശകാര്യ മന്ത്രിതല യോഗങ്ങള്‍ നടക്കാനിരിക്കെയാണ് അടിയന്താരാവസ്ഥ കാലാവധി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം. നാല് ജനാധിപത്യ പ്രവര്‍ത്തകരുടെ വധശിക്ഷയെ ആസിയാന്‍ അപലപിച്ചിരുന്നു. മന്ത്രിതല യോഗത്തിന് മ്യാന്മര്‍ പ്രതിനിധിയെ അയക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary:Myanmar extends state of emergency for six months
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.