
കോട്ടയം പ്രസ് ക്ലബിന്റെ പ്രഥമ പ്രസിഡന്റും മാതൃഭൂമി ചീഫ് റിപ്പോർട്ടറുമായിരുന്ന എൻ ചെല്ലപ്പൻപിള്ളയുടെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. ജനയുഗം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച “കരികൾക്ക് കലികാലം’ എന്ന അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം. കാടും നാടും ഇടകലരുന്ന പുതിയ ആവാസവ്യവസ്ഥയുടെ നേർചിത്രമാണ് പരമ്പരയിലൂടെ വിവരിക്കുന്നത്.
മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി. കെ. രാജഗോപാൽ, ദീപിക ഡെപ്യൂട്ടി എഡിറ്റർ ജോസ് ആൻഡ്രൂസ്, ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ഗഫൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31വരെ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് അവർഡിന് പരിഗണിച്ചത്. അവാർഡിന് സമർപ്പിക്കപ്പെട്ട എൻട്രികളെല്ലാം സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതും മികച്ച സമൂഹസൃഷ്ടിയെ ലക്ഷ്യമാക്കുന്നതുമാണെന്ന് ജൂറി വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.