23 January 2026, Friday

സംഗീത സംവിധായകൻ എൻ പി പ്രഭാകരൻ അന്തരിച്ചു

web desk
തിരുവനന്തപുരം
March 10, 2023 10:59 am

പ്രശസ്ത സംഗീത സംവിധായകൻ എൻ പി പ്രഭാകരൻ അന്തരിച്ചു. കോഴിക്കോട് ആകാശവാണിയിൽ ഒരു റിക്കോഡിങ് കഴിഞ്ഞ് തിരിച്ച് തിരുവനനന്തപുരത്തേക്ക് ട്രെയിനില്‍ പോരുന്നതിനിടെ തൃശൂരിനടുത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ റയിൽവെ ഉദ്യോഗസ്ഥർ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഭൗതികശരീരം കോട്ടയത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു ജോലി. സർവീസ് സംഘടനാ രംഗത്തും രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയിരുന്നത്. യുവകലാസാഹിതിയുടെ നേതൃനിരയിലും സജീവമായിരുന്നു. വാക്കുകളുടെയും വരികളുടെയും ആത്മാവറിഞ്ഞുള്ള സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. പൂന്നിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ, ഇവള്‍ ദ്രൗപതി, അനുയാത്ര, സുഖവാസം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

 

Eng­lish Sam­mury: Music direc­tor NP Prab­hakaran passed away

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.