27 December 2024, Friday
KSFE Galaxy Chits Banner 2

നാദാപുരം എം ഇ ടി കോളേജില്‍ റാഗിംഗ്; വിദ്യാര്‍ത്ഥിയുടെ ചെവിക്ക് സാരമായ പരുക്ക്: എട്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

Janayugom Webdesk
നാദാപുരം
November 1, 2022 7:15 pm

നാദാപുരം എം ഇ ടി കോളേജി നടന്ന റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ ചെവിക്ക് സാരമായി പരുക്ക് പറ്റി. സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. നാദാപുരം അയിച്ചോത്ത് വില്ലയില്‍ ഹമീദിന്റെ മകനും ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയുമായ നിഹാല്‍ ഹമീദിനാണ് പരുക്കേറ്റത്. റാഗിംഗിനിടെയുണ്ടായ മര്‍ദ്ദനത്തില്‍ ദേഹമാസകലം പരുക്ക് പറ്റിയ കുട്ടിയെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ വെച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ഇടത് ചെവിയുടെ കര്‍ണ്ണ പടം തകര്‍ന്നതായി മനസിലായത്. കഴിഞ്ഞ 26 നാണ് മര്‍ദ്ദനമേറ്റത്. മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്കും സീനിയിര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റിരുന്നു. കോളേജ് കാമ്പസിനകത്ത് വെച്ച് നിഹാലിനെ വസ്ത്രധാരണത്തെച്ചൊല്ലി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. 15 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നലെന്നാണ് പരാതി. രക്ഷിതാക്കള്‍ നാദാപുരം പൊലീസിലും കോളേജ് അധികൃധര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് ശേഷം കോളേജിലെ ആന്റി റാഗിംഗ് വിരുദ്ധ സമിതി യോഗം ചേര്‍ന്ന് സംഭവം സ്ഥിരീകരിച്ചു. ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. ആന്റി റാഗിംഗ് നിയമം നടപ്പിലാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇടക്കിടെ അക്രമ സംഘവങ്ങള്‍ ഉണ്ടാകുന്ന ഇവിടെ നടപടിയിലേക്ക് നീങ്ങുമ്പോള്‍ കേസ് ഒത്തു തീര്‍ന്നതായി പറഞ്ഞ് നടപടികളെ തടയുന്നതായും ആരോപണമുണ്ട്.

Eng­lish Sum­ma­ry: Nada­pu­ram rag­ing; case charged against eight students

You may also like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.