25 February 2026, Wednesday

Related news

February 23, 2026
February 23, 2026
February 21, 2026
February 20, 2026
February 16, 2026
February 15, 2026
February 14, 2026
February 12, 2026
February 9, 2026
February 9, 2026

നാഗമ്പടം മഹാദേവക്ഷേത്രം ഇനി അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം; രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

Janayugom Webdesk
തിരുവനന്തപുരം
February 4, 2026 6:19 pm

നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രി വി എൻ വാസവൻ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിനായി രണ്ട് കോടി രൂപ ബജറ്റില്‍ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. 1928 ജനുവരി 16ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്. ശിഷ്യരിൽ പ്രമുഖരായിരുന്ന വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി കെ കിട്ടൻ റൈറ്റർ എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരു അനുമതി നൽകുന്നത്. പ്രഖ്യാപനവുമായി സംബന്ധിച്ച് ധനമന്ത്രി കെ എൻ ബാലഗോപാലിന് നൽകിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതെന്നും മന്ത്രി പത്ര കുറിപ്പിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.