ഒരു വര്‍ഷം മുന്‍പ് മരിച്ച കോഴിക്കോട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേരും കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച റബ്ബര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയിലെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനും മുന്‍ പ്രചാരകനുമായിരുന്ന കോഴിക്കോട് സ്വദേശി മലയമ്മലിലെ പൂലോട്ട് പി ശങ്കരനുണ്ണിയുടെ പേരാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന പട്ടികയിലുള്ളത്. 2021 ഓഗസ്റ്റിലാണ് ശങ്കരനുണ്ണി മരിച്ചത്. 2022 ജൂണ്‍ 30‑ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ളതായാണ് ആരോപണം.
റബര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ശങ്കരനുണ്ണി. ബോര്‍ഡില്‍ മൂന്ന് പേരുടേതാണ് രാഷ്ട്രീയ നിയമനം. പാര്‍ട്ടി നേതൃത്വം നല്‍കിയ പട്ടിക അനുസരിച്ചാണ് നിയമനമെങ്കിലും മരിച്ച വ്യക്തി എങ്ങനെയാണ് ബോര്‍ഡില്‍ ഇടംപിടിച്ചതെന്ന് അറിയില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.
പുനഃസംഘടന നീണ്ടുപോയതിനാലുണ്ടായ പിഴവാകാമെന്നും നേതൃത്വം കരുതുന്നു. കന്യാകുമാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക മോര്‍ച്ച നേതാവും മലയാളിയുമായ ജി അനില്‍ കുമാര്‍, കോട്ടയത്തെ ബിജെപി നേതാവ് എന്‍ ഹരി എന്നിവരാണ് മറ്റ് രാഷ്ട്രീയ നോമിനികള്‍.
English summary; name of the deceased RSS worker is also in the list of rubber board members reorganized by the central government
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.