രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് കേരള ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന ഗോത്രായനം. നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ വിവിധ ഗോത്ര വിഭാഗങ്ങളുടെ വംശീയ ഗോത്രഗീതങ്ങള്‍, ഗാനങ്ങള്‍ എന്നിവ അവതരിപ്പിക്കും. അട്ടപ്പാടിയിലുള്ള ഗോത്രവിഭാഗത്തിന്‍റെ ഇരുള നൃത്തം, മാവില ഗോത്രവിഭാഗത്തിന്‍റെ മുടിയാട്ടം, മംഗലം കളി, എരുതുകളി, മുളംചെണ്ട എന്നിവ നടക്കും. സര്‍ക്കാര്‍ അധികാരമേറ്റ മെയ് 21 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.
English summary; Nanjiamma’s tribal procession on my Kerala stage today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.