23 January 2026, Friday

എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെൻഡിങ് മെഷീനുകള്‍ സ്ഥാപിക്കും: മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
May 16, 2023 6:24 pm

സംസ്ഥാനത്ത് പെൺകുട്ടികൾ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിൻ വെൻഡിങ്മെഷീനുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഫേസ് ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്സ് സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരുക്കങ്ങൾ മെയ് 27ന് പൂർത്തിയാക്കും.

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20നാണ് പ്രഖ്യാപിക്കുക. പരീക്ഷയുടെ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത 3006 അധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. മെയ് 25ന് ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കും.

eng­lish summary;Napkin vend­ing machines will be installed in all schools: Min­is­ter V. Shivankutty

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.